24 C
Kottayam
Sunday, June 7, 2026

വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിതം; വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളും’ : എംവി ഗോവിന്ദൻ  

Must read

തിരുവനന്തപുരം : വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം  ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവിൽ ചിലർ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ  കൂട്ടിച്ചേർത്തു. 

”വളരെ ആസൂത്രിതമായാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ചത്. ആയുധമേന്തിയുള്ള അക്രമമാണുണ്ടായത്. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാരെതിരല്ല. സമരം നടത്തുന്നവർ മുന്നോട്ട് വെച്ച 7 നിർദ്ദേശങ്ങളിൽ ആറെണ്ണവും തൊഴിലാളികൾക്ക് വേണ്ടിയുള്ളതായിരുന്നു. അതെല്ലാം സർക്കാർ അംഗീകരിച്ചു.

- Advertisement -

ഏഴാമത്തേത് തുറമുഖ നിർമ്മാണം അവസാനിപ്പിക്കണമെന്നായിരുന്നു. അതിനോട് യോജിക്കാനാകുന്നതല്ല ഇന്നത്തെ അവസ്ഥ. തിരുവനന്തപുരത്തിന്റെയും സംസ്ഥാനത്തിന്റെ ആകെയും വികസനത്തിന് കൂടി സഹായകരമായ പദ്ധതിയാണ്. അമ്പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. പുനരധിവാസമടക്കം മത്സ്യത്തൊഴിലാളികളുടെ എല്ലാ  ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പക്ഷേ ഇപ്പോൾ സമരം നടത്തുന്നത് മത്സ്യത്തൊഴിലാളികളല്ലെന്നും അദ്ദേഹം പറഞ്ഞു. 

- Advertisement -

സമരസമിതിക്കും സമരത്തിന്റെ നേതൃത്വം നൽകുന്ന വൈദികർക്കും എതിരെ രുക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ ഉന്നയിച്ചത്. വൈദികർ കലാപാഹ്വാസം നടത്തിയെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. മന്ത്രിക്കെതിരെ വൈദികൻ നടത്തിയ പരാമർശം നാക്കുപിഴയായി കരുതാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മനുഷ്യന്റെ പേര് നോക്കി വർഗീയത പ്രഖ്യാപിക്കുന്ന നിലപാടാണ് ചിലർ പറയുന്നത്. വികൃതമായ മനസാണ് വൈദികൻ പ്രകടിപ്പിച്ചത്.  വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നാണ് പ്രതീക്ഷ.

”വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തിൽ  ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സർക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു. ആക്രമണങ്ങളിൽ ആരാണോ കുറ്റവാളി അവർക്കെതിരെയെല്ലാം കേസുണ്ടാകും. 

- Advertisement -

കേരളത്തിന്റ വളർച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം”. സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week