27.5 C
Kottayam
Sunday, June 7, 2026

ശൈലജയ്ക്കുനേരെയുള്ള സൈബര്‍ ആക്രമണം നേതൃത്വത്തിന്റെ അറിവോടെ; എം വി ഗോവിന്ദന്‍

Must read

തിരുവനന്തപുരം: കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അതിക്രൂരമാമെണന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ശൈലജയ്ക്ക് ഒപ്പം അണിനിരക്കും. ഈ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ത്ഥി അറിയാതെയാണെന്ന് പറയാന്‍ കഴിയില്ല. ഇതിനായി പ്രത്യേക സംഘത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വടകരയില്‍ ഇറക്കിയിട്ടുണ്ട്.

എന്റെ വടകര KL 18′ എന്ന പേജിലാണ് ഏറ്റവും കൂടുതല്‍ അശ്ലീലം പ്രചരിപ്പിച്ചത്. നേതൃത്വം ഒപ്പമുണ്ടെന്ന ബലത്തിലാണ് അശ്ലീല ആക്രമണം. അശ്ലീല ആക്രമണം തടയാന്‍ യുഡിഎഫ് നേതൃത്വം ഇടപെടണം. ഹീനമായ തന്ത്രമാണ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ രേഖകളിൽ കൃത്രിമത്വം നടത്തിയവരാണ്. അവര്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടത്തി. അശ്ലീല പ്രചാരണത്തിന് പരിചയ സമ്പന്നരായവരാണ് അവര്‍. ഇത്തരം സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ സ്ത്രീകളും പുരോഗമന സമൂഹവും തിരിച്ചടി നല്‍കും.

അണികള്‍ ഇത്തരം പ്രകോപനത്തില്‍ വീണു പോകരുത്. അശ്ലീലത്തിന് അശ്ലീല മറുപടി നല്‍കരുത്. എല്‍ഡിഎഫിന്റെ വിജയം ഉറപ്പായത് കാരണമാണ് സൈബര്‍ ആക്രമണം. ഒരു വിഭാഗം മാധ്യമങ്ങള്‍ അശ്ലീല പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നു. ആദ്യം ജയിക്കുന്ന മണ്ഡലം വടകരയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യേണ്ടത് കേന്ദ്ര സേനയല്ലെന്നും തിഞ്ഞെടുപ്പ് സുരക്ഷക്ക് കേന്ദ്ര സേന വരട്ടെയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week