28.2 C
Kottayam
Friday, June 5, 2026

രാമക്ഷേത്രത്തിലെ നാളത്തെ ചടങ്ങ് ഉമ്മൻചാണ്ടി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് പോലെ: എംവി ഗോവിന്ദൻ

Must read

മലപ്പുറം: രാമക്ഷേത്രത്തിൽ നാളെ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. തെര‌ഞ്ഞെടുപ്പിൽ വോട്ട് കിട്ടാനാണ് ഇപ്പോൾ രാമക്ഷേത്രത്തിൽ ചടങ്ങ് നടത്തുന്നത്.

ഏപ്രിൽ – മെയ്‌ മാസങ്ങളാകുമ്പോൾ തെരഞ്ഞെടുപ്പ് വരും. ജനങ്ങളുടെ പ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ കഴിയില്ല. അത്രയേറെ ദുരിതവും പട്ടിണിയുമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ മറികടക്കാനാണ് വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാനാണ് കമ്മ്യൂണിസ്റ് എന്നൊരു തോന്നാൽ പലർക്കും ഉണ്ടാകാമെന്നും എന്നാൽ ഞാൻ അല്ല കമ്മ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും ബോധം വേണമെന്നും അദ്ദേഹം മേപ്പാടിയിൽ പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോൾ പറഞ്ഞു. പാർട്ടിയെ പടുത്ത ഭൂതകാലം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും എത്ര പേര്‍ ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേതെന്നത് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രവണതകൾ, ജനങ്ങൾക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങൾ ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. തെറ്റുകൾ തിരുത്തി പോവാൻ കഴിയണം. തുടര്‍ച്ചയായി രണ്ടാമതും അധികാത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ ഉണ്ടാകുന്നുണ്ട്. അതിലെല്ലാം കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.

- Advertisement -

ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ 2025 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ് 2025 ൽ. ഇതോടെ ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കപ്പെടും. ചാതുർവർണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും.  വംശഹത്യകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week