24.3 C
Kottayam
Saturday, June 6, 2026

‘തോളത്ത് തട്ടി വിളിച്ചിട്ടും പ്രതികരിച്ചില്ല; ഓക്‌സിജന്‍ മാസ്‌ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്; ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞത്’ എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി; പ്രാര്‍ത്ഥനയോടെ കേരളം

Must read

കോഴിക്കോട്: കോഴിക്കോട് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് എം എന്‍ കാരശ്ശേരി. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

”അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്സിജന്‍ മാസ്‌ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്. തോളത്ത് തട്ടി വിളിച്ചിട്ടും ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞു. നഴ്സും പറഞ്ഞു ഇന്നയാളാണെന്ന്. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ഒന്നും പറയാന്‍ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓര്‍മ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ട്.” എം എന്‍ കാരശ്ശേരി വിശദമാക്കി.

- Advertisement -

ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് എംടിയെ സന്ദര്‍ശിച്ചതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.

- Advertisement -

ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

- Advertisement -

ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week