31.3 C
Kottayam
Saturday, September 28, 2024

എനിക്ക് വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ, അതിന് കാരണമുണ്ട്; എം.എം മണി

Must read

ഇടുക്കി: മലയാള സിനിമാ താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം.എം മണി. 24 ന്യൂസിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലമായതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ.ആര്‍ വിജയയെ ഇഷ്ടമായിരുന്നു,’ മണി പറഞ്ഞു.

ഉടുമ്പന്‍ ചോലയില്‍ നിന്നും ഇത്തവണ ജനവിധി തേടുന്ന എം. എം മണി അടുത്ത തവണ മന്ത്രിയാകുന്നതിനെക്കുറിച്ചും പ്രതികരിച്ചു. താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്. ഇനി ഇപ്പോള്‍ കേറി വല്ലതും ആഗ്രഹിച്ചാല്‍ നിങ്ങള്‍ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

Popular this week