24.7 C
Kottayam
Monday, October 28, 2024
test1
test1

രാഹുലിന്റെ പേരിലെ ഭിന്നത തുടരുന്നു; സുധാകരനെ തള്ളി എം എം ഹസ്സൻ; കത്ത് വിവാദം കത്തുന്നു

Must read

പാലക്കാട്: വിവാദ കത്ത് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയെന്ന സൂചന നൽകി കൂടുതൽ പ്രതികരണങ്ങൾ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം തള്ളി എം എം ഹസ്സൻ രംഗത്ത്.

സുധാകരന്റെ പേരെടുത്തുപറഞ്ഞായിരുന്നു ഹസ്സന്റെ പ്രതികരണം. 'യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിയിലും അങ്ങനെയല്ലേ…'; സുധാകരന്റെ പരാമർശങ്ങളെ തള്ളിക്കൊണ്ട് ഹസ്സൻ പറഞ്ഞു.

നേരത്തെ പാലക്കാട് ഡിസിസിയും സുധാകരനെ തള്ളിക്കൊണ്ട് രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനിയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. കെ മുരളീധരന് വേണ്ടി നൽകിയതു പോലെ രാഹുലിന് വേണ്ടിയും ഡിസിസി കത്ത് നൽകിയിരുന്നു. രാഹുലിനെ മത്സരിപ്പിക്കുന്നതിൽ ആർക്കും നീരസമില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞത്. വടകര എംപി ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Thrissur pooram Chaos: ആംബുലൻസിൽ പോയിട്ടില്ല; പൂരം കലക്കൽ സി.ബി.ഐ അന്വേഷിക്കണമെന്ന് സുരേഷ്ഗോപി

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായ ദിവസം ആംബലൻസിലല്ല എത്തിയതെന്ന് സുരേഷ് ഗോപി പറയുമ്പോൾ ചര്‍ച്ചയായി തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍റെ വാക്കുകൾ. സുരേഷ് ഗോപിയെ എത്തിച്ചത് സേവാഭാരതി ആംബുലൻസില്‍ ആണെന്ന് ബിജെപി തൃശൂര്‍...

Delhi pollution: ശ്വാസം കിട്ടാതെ ഡൽഹി ;വായുമലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക്

ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി .അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം മോശമാവുന്നത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകൡ ഗുരുതര...

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും ; പാലക്കാട് ബിജെപി തന്നെ ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ജയിക്കുക എന്നും ശോഭ സുരേന്ദ്രൻ...

കൂട്ടം കൂടി ആക്രമിക്കാൻ ശ്രമിച്ചു,പൃഥ്വിയ്ക്കുള്ള ബാക്ക്അപ് എനിക്കുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദൻ

കൊച്ചി: മലയാളസിനിമയുടെ മസിലളിയനാണ് ഉണ്ണിമുകുന്ദൻ. ബാച്ചിലറായി തുടരുന്ന അദ്ദേഹത്തിന് നിരവധി പെൺകുട്ടികൾ അടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2011 സിനിമയിലെത്തിയ അദ്ദേഹം വില്ലനായും പിന്നെ നായകനടന്മാരുടെ നിരയിലേക്കും ഉയരുകയായിരുന്നു. സിനിമയിലെത്തി 12 വർഷം...

പിഎം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീ‍ർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2