30.2 C
Kottayam
Tuesday, November 5, 2024
test1
test1

രണ്ടാമതും ഡിഎംകെ സെക്രട്ടറിയായി എം കെ സ്റ്റാലിൻ, തെരഞ്ഞെടുപ്പ് എതിരില്ലാതെ

Must read

ചെന്നൈ : ഞായറാഴ്ച നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ തഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിച്ചു.

പാർട്ടി പ്രവർത്തകരായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി ആർ ബാലു  ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ കൗൺസിൽ യോഗത്തിന്റെ വേദിയിൽ എത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.

ഡിഎംകെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം വിവിധ തലങ്ങളിലുള്ള പാർട്ടി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. അന്തരിച്ച പാർട്ടി കുലപതി എം കരുണാനിധിയുടെ ഇളയ മകനായ 69 കാരനായ സ്റ്റാലിൻ ഡിഎംകെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1969-ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എൻ അണ്ണാദുരൈ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. 1949-ലാണ് ഡിഎംകെ സ്ഥാപിതമായത്. 1969-ൽ അദ്ദേഹത്തിന്റെ അന്ത്യം വരെ ഉയർന്ന പദവി വഹിച്ചിരുന്നത് അണ്ണാദുരൈ തന്നെ ആയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.