KeralaNews

‘കേരളത്തിൽ വിജയഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ’പിണറായിക്ക് മലയാളത്തിൽ സ്റ്റാലിന്റെ ആശംസ

ചെന്നൈ: 78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിലായിരുന്നു സ്റ്റാലിൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.  കേരള മുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന പിണറായി വിജയന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ എന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ…

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു പിണറായി വിജയന് പിറന്നാൾ ആശംസകൾ. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന പിണറായി വിജയന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ.

മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാളാണ് ഇന്ന്. പതിവ് പോലെ ആഘോഷങ്ങ ലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്.  ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21 -നാണ് പിണറായി വിജയന്‍റെ പിറന്നാൾ. 

എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016 -ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്.

പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴ് വർഷം പൂർത്തിയാവുകയാണ്. അതേസമയം മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസയുമായി നടൻ മമ്മൂട്ടിയും എത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button