കൊച്ചി:ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഷാജന്‍ സ്‌കറിയ. മാനനഷ്ടത്തിനും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കും പത്തുകോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചത്.
കഴിഞ്ഞ മാസം 6ന് മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്. മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫ് അലി ഭാര്യയെ സ്പെഷ്യല്‍ മാര്യോജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്നും തന്റെ മത വിശ്വാസങ്ങളെ ഹനിക്കുന്ന കാര്യങ്ങളും ആണ് വീഡിയോയില്‍ ഉള്ളതെന്ന് കാട്ടിയാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.