KeralaNews

വ്യാജവാർത്ത; നിയമനടപടിയുമായി ആരാധ്യാ ബച്ചൻ ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ ഒരു യൂട്യൂബ് ചാനലിനെതിരേ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് നിയമനടപടി.

പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്കെരേ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധണം ഏര്‍പ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.

മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല. സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker