ലഖ്‌നൗ: ലഖ്‌നൗ ലുലു മാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് കേസെടുത്തു. സെക്ഷന്‍ 153 എ(1), 295 എ, 341 , 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നമസ്‌ക്കാരത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് പ്രതാപ് സിംഗ് എഎന്‍ഐയോട് പറഞ്ഞു.
ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത മാള്‍ തിങ്കളാഴ്ചയാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ചൊവ്വാഴ്ച മാളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സംഭവത്തില്‍ മാളിലെ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതായി മാള്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.സംഭവത്തില്‍ അഖില ഭാരത ഹിന്ദു മഹാസഭയിലെ ശിശിര്‍ ചതുര്‌വേദിയും പരാതി നല്‍കിയിട്ടുണ്ട്.