വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനെ വിവാഹം ചെയ്തു; നാലു വര്‍ഷത്തിന് ശേഷം മകളേയും ഭര്‍ത്താവിനെയും വിരുന്നിന് ക്ഷണിച്ച് മാതാപിതാക്കള്‍; വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ കെട്ടിയിട്ട ശേഷം ഭര്‍ത്താവിനെ തല്ലിക്കൊന്നു: യുവതിയുടെ മാതാപിതാക്കളും സഹോദരിമാരും അറസ്റ്റില്‍

ലക്‌നൗ: മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതിന് ഭര്‍ത്താവിനെ യുവതിയുടെ കണ്‍മുന്നിലിട്ട് തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് അതിദാരുണ സംഭവം. കാമുകനെ വിവാഹം ചെയ്ത യുവതിയുമായി യുവതിയുടെ വീട്ടുകാര്‍ പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം പിണക്കം മറന്ന് മകളേയും ഭര്‍ത്താവിനേയും വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും സന്തോഷം പങ്കുവെയ്ക്കാനുമെത്തിയ മരുമകനെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിമാരും ചേര്‍ന്ന് ഇരുമ്പുവടിക്കും തടിക്കഷ്ണത്തിനും ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തുക ആയിരുന്നു.

ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. 30 വയസ് പ്രായമുള്ള വിഷ്ണു യാദവ് ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് വിഷ്ണുവിനെ അതിക്രൂരമായി അടിച്ചു കൊന്നത്. യുവതിയുടെ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ട്് യുവതിയുടെ മാതാപിതാക്കളും സഹോദരിമാരും ചേര്‍ന്ന് ആക്രമിച്ച് കൊല്ലുക ആയിരുന്നു. മാര്‍ച്ച് 17നാണ് നാടിനെ നടുക്കിയ കൊലപാതം അരങ്ങേറിയത്.

തനിച്ച് താമസിക്കുക ആയിരുന്ന സാക്ഷിയേയും വിഷ്ണുവിനേയും സാക്ഷിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. വീട്ടിലെത്തിയ സാക്ഷിയെ മാതാപിതാക്കള്‍ കെട്ടിയിട്ട ശഏഷം മരപ്പലക കൊണ്ട് വിഷ്ണുവിനെ മാറി മാറി ആക്രമിച്ചു. ഭര്‍ത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിയ്ക്ക് വീട്ടുകാര്‍ വഴങ്ങിയതുമില്ല. വിഷ്ണുവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് ക്രൂരകൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് അറിയുന്നത്. കൈകാലുകള്‍ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പൊലീസ് രക്ഷിക്കുകയായിരുന്നു.

ആക്രമണത്തില്‍ യുവാവിന്റെ തലയോട്ടി പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. കഴുത്തിലും മുഖത്തുമടക്കം മാരക മുറിവുകളുണ്ട്. തല പൊട്ടിയുണ്ടായ രക്തസ്രാവത്തേത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിരീക്ഷണം. നാല് വര്‍ഷം മുന്‍പ് സാക്ഷിയുടെ വിവാഹം നടന്നത് മുതല്‍ കുടുംബത്തിന് വിഷ്ണുവിനോട് പകയുണ്ടായിരുന്നു. പ്രതികള്‍ വിഷ്ണുവിനെ മരണം വരെ മരത്തടികളും ഇരുമ്പ് വടികളും ഉപയോഗിച്ച് അടിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നത്.

സംഭവത്തില്‍ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയില്‍ സാക്ഷിയുടെ പിതാവ് തീര്‍ത്ഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്‌ന, ജ്യോതി, വിധി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതില്‍ 16 മുറിവുകള്‍ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.

In a horrific incident in Lucknow, a man was brutally murdered by his in-laws four years after he married their daughter against their wishes. Although the family had been estranged since the wedding, they recently invited the couple home under the guise of reconciliation. However, once they arrived, the victim’s father-in-law, mother-in-law, and sisters-in-law allegedly attacked him with iron rods and wooden planks in front of his wife, leading to his death.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News