28.7 C
Kottayam
Saturday, September 28, 2024

ജ‌യിലിൽ കഴിയുന്ന എം.എൽ.എ ഭാര്യയ്ക്കൊപ്പം സൂപ്രണ്ടിൻ്റെ മുറിയിൽ, ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലം മാറ്റം

Must read

ലഖ്‌നൗ: ജ‌യിലിൽ കഴിയുന്ന സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി) എംഎൽഎ അബ്ബാസ് അൻസാരിയെ ഭാര്യ അനുമതിയില്ലാതെ നിരന്തരം സന്ദർശിച്ചതിനെ തുടർന്ന് നടപടി.  ചിത്രകൂട് ജയിൽ സൂപ്രണ്ടിനെയും ഏഴ് കീഴുദ്യോഗസ്ഥരെയും ശനിയാഴ്ച സസ്‌പെൻഡ് ചെയ്തു.

സംഭവത്തിൽ എംഎൽഎയുടെ ഭാര്യ നിഖത് ബാനോ, എംഎൽഎ, ഭാര്യയുടെ ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്തു. നിഖത് ബാനോവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിൽ സൂപ്രണ്ടിന്റെ മുറിയിവെച്ചാണ് അബ്ബാസും ഭാര്യ നിഖത്തും കണ്ടുമുട്ടിയിരുന്നത്.

നിഖതിന്റെ കൈയിൽ രണ്ട് മൊബൈൽ ഫോണുകളും പണവും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ദമ്പതികൾ ജയിലിൽ കണ്ടുമുട്ടിയിരുന്നതായി അധികൃതർ പറയുന്നു. എന്നാൽ ഈ കൂടിക്കാഴ്ചകൾ ജയിൽ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. 

ജയിൽ രേഖകളിൽ ഔദ്യോഗികമായി രേഖപ്പെടുത്താതെ ജയിലിനുള്ളിൽ ഭാര്യയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തുന്നതായി വ്യാഴാഴ്ച രാവിലെ ചിത്രകൂട് പോലീസ് മേധാവി വൃന്ദ ശുക്ലയ്ക്ക് സൂചന ലഭിച്ചതിനെ തുടർന്നാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതെന്ന് അഡീഷണൽ ഡിജിപി ഭാനു ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു.

അബ്ബാസ് സാക്ഷികളെ ഭീഷണിപ്പെടുത്താൻ ഭാര്യയുടെ ഫോൺ ഉപയോഗിക്കുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടർന്ന് ശുക്ല ഡിഎം അഭിഷേക് ആനന്ദുമായി ചേർന്ന് ജയിലിൽ അപ്രതീക്ഷിത പരിശോധന നടത്തി. ജയിൽ സൂപ്രണ്ട് അശോക് സാഗറിന്റെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് അബ്ബാസിനെയും ഭാര്യയെയും കണ്ടെത്തിയത്.

ജയിൽ രേഖകളിൽ കൂടിക്കാഴ്ചയുടെ പരാമർശമൊന്നും കണ്ടെത്തിയില്ല. നിഖത്തിന്റെ ബാഗിൽ നിന്ന് രണ്ട് ഫോണുകളും 21,000 രൂപയും 12 സൗദി റിയാലും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിനായി ജയിലിന്റെ സിസിടിവി ഡിവിആർ പൊലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അബ്ബാസ് അൻസാരിയെ ഇഡി അറസ്റ്റ് ചെയ്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week