28.1 C
Kottayam
Sunday, June 7, 2026

'യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മിലാണ്'; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ 'ലൂസിഫര്‍' വരുന്നു, റീ റിലീസ് തീയതി പുറത്ത്; ആരാധകര്‍ ആവേശത്തില്‍

Must read

കൊച്ചി: ഒരിടത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു, വലിയ സൈന്യമുണ്ടായിരുന്നു, സ്തുതി പാടാന്‍ ഒരു മാലാഖ കൂട്ടവുമുണ്ടായിരുന്നു…’ അതേ ലൂസിഫര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്.

മുന്‍പ് എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫര്‍ റീ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. എന്തായാലും ലൂസിഫറിന്റെ തിയറ്ററുകളിലേക്കുള്ള ഈ രണ്ടാം വരവ് മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

- Advertisement -

ലൂസിഫറിലെ മോഹന്‍ലാലിന്റെയുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്. ഇന്നലെ എമ്പുരാനിലെ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എമ്പുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

- Advertisement -

ഖുറേഷി അബ്രാമിന്റെ അഥവ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഈ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും’, എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഇന്നലെ വിഡിയോയില്‍ പറഞ്ഞത്.

- Advertisement -

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, ജെറോം ഫ്‌ലിന്‍ തുടങ്ങി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എമ്പുരാന്‍ എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week