NationalNews

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്.

പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബര്‍ 15-ന് ജമ്മു കശ്മീര്‍ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker