പാചകവാതകത്തിന് വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടി,വാണിജ്യ സിലിണ്ടറിനും കൂടി

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽതന്നെ പ്രാബല്യത്തിൽ വരും.

വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു 2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ വർധന. രാജ്യത്ത് ഊർജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ഉറപ്പുനൽകിയിരുന്നു.

The price of domestic LPG cylinders has been hiked by ₹60 for a 14.2 kg cylinder across India. Commercial LPG prices have also seen a significant increase of ₹115. These revised rates come into effect starting this Saturday. This sudden hike is expected to impact household budgets and increase operational costs for the food and hospitality sector.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News