28.4 C
Kottayam
Saturday, June 6, 2026

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചു; 5 ദിവസം അതിശക്തമായ മഴ തുടരും

Must read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാല്‍ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ തന്നെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഇടി, മിന്നല്‍, കാറ്റ് എന്നിവയോടെയായിരിക്കും ശക്തമായ മഴയുണ്ടാകുക.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം

- Advertisement -

കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നാലെ റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

- Advertisement -

കനത്ത മഴയിലും കാറ്റിലും  മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. മഴ മാറിയപ്പോൾ തിരിച്ച് വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളിൽ മരം വീണു. സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകൾ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.

പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്

- Advertisement -

കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ആർ.ഒ ജംഗ്ഷന് സമീപം  മരം കടപുഴകി വീണു. കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്.  സമീപത്ത് പാർക്ക്
ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week