അറബിക്കടലിൽ ന്യൂനമർദ്ദത്തിനും ചക്രവാതച്ചുഴിയ്ക്കും സാധ്യത;അഞ്ച് ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: അറബികടലിൽ ന്യുന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിൽ  ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിൽ വരും ദിവസങ്ങളിലെ മഴ സാധ്യത. 

അതേസമയം,സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി,എറണാകുളം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:     

01-06-2023: പത്തനംതിട്ട, ഇടുക്കി

02-06-2023: പത്തനംതിട്ട, ഇടുക്കി

03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി

04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

05-06-2023: പത്തനംതിട്ട, ഇടുക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News