31.3 C
Kottayam
Saturday, September 28, 2024

കാമുകനെ മുളകുപൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി,വീട്ടമ്മ അറസ്റ്റില്‍

Must read

രാജകുമാരി:കാമുകനെ വീട്ടമ്മ മുളകുപൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി , നാടിനെ നടുക്കിയ സംഭവം നടന്നതിനു പിന്നില്‍ പ്രതികാരം. കാമുകന്റെ ശല്യം കാരണം ഇയാളെ ഒഴിവാക്കാനായിരുന്നു കൊലപാതകം. തമിഴ്നാട് ബോഡിനായ്ക്കന്നൂരിലാണ് സംഭവം. കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.. മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി രാജന്‍(31) ആണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതിയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ 20ലേറെ വെട്ടുകളുണ്ട്

ബോഡിനായ്ക്കന്നൂര്‍ പൊലീസ് പറയുന്നത്: ബിഎല്‍ റാം സ്വദേശിയായ രാജന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ്. നേരത്തെ വളര്‍മതിയും ബിഎല്‍ റാമിലായിരുന്നു. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം 2 പെണ്‍മക്കളോടൊപ്പം ബോഡിനായ്ക്കന്നൂരില്‍ ആണ് താമസം.

വളര്‍മതിക്ക് ബിഎല്‍ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്. വളര്‍മതി രാജന്റെ ജീപ്പില്‍ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ അടുത്തു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോള്‍ രാജനില്‍ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി. ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജന്‍ വീട്ടില്‍ എത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളര്‍മതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു.

അര്‍ധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം വളര്‍മതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജന്‍ തല്‍ക്ഷണം മരിച്ചു. വളര്‍മതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിറിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week