28.7 C
Kottayam
Saturday, September 28, 2024

വിജയ് യേശുദാസുമായി പ്രണയം,രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം;ഒടുവില്‍ പ്രതികരിച്ച് രഞ്ജിനി ജോസ്

Must read

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്.കഴിഞ്ഞ കുറച്ചുകാലമായി തന്നെ ലക്ഷ്യം വച്ച് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുയാണെന്നും പലതിനോടും മുഖം തിരിച്ചിട്ടും ഈ രീതി തുടര്‍ന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു.ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗായിക പറയുന്നു.

രഞ്ജിനിയുടെ വാക്കുകള്‍

‘സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പുകള്‍ എഴുതാനും അതു വായിക്കാനും ചിലര്‍ക്ക് പ്രത്യേക രസമാണ്. പക്ഷേ ഒരു കാര്യം ഓര്‍ക്കുക. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ജീവിക്കുന്നവര്‍. കുറച്ചു മാസങ്ങളായി എന്നെ ലക്ഷ്യം വച്ച് എന്തിനാണ് ഇത്തരം മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല.

ഇതിനു മുന്‍പേ വന്നതൊക്കെ ഞാന്‍ ഒഴിവാക്കിവിട്ടു. പ്രതികരിക്കേണ്ടെന്ന് എന്റെ അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ എല്ലാത്തിനോടും കണ്ണടച്ചെങ്കിലും എപ്പോഴും അത് പറ്റില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്.

ഒരു ആണിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമല്ല അതിന്റെ അര്‍ഥം. എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

‘ഇവര്‍ ലെസ്ബിയന്‍സ് ആണോ?’ എന്ന തലക്കെട്ടോടെ ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. സ്വവര്‍ഗാനുഗാരം കേരളത്തില്‍ സാധാരണയായി മാറിയെങ്കിലും എല്ലായിടത്തും ഇതെടുത്ത് വിതറുന്നത് എന്തിനാണ്? നിങ്ങളുടെ വീട്ടില്‍ സഹോദരങ്ങളില്ലേ? നിങ്ങള്‍ക്കു സുഹൃത്തുക്കളില്ലേ? എല്ലാവരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ലൈംഗികതയാണോ?

ഇത്രയും ഇടുങ്ങിയ ചിന്തയോടെയാണോ നിങ്ങള്‍ വളര്‍ന്നുവന്നിരിക്കുന്നത്. വൃത്തികേടുകള്‍ എഴുതുന്നതിന് ഒരു പരിധിയില്ലേ? ഞങ്ങളുടെ വായില്‍ നിന്ന് എപ്പോഴെങ്കിലും അത്തരത്തിലൊരു കാര്യം പുറത്തുവന്നിട്ടുണ്ടോ? എന്തിനാണ് മനഃപൂര്‍വം കരിവാരിത്തേയ്ക്കുന്നത്?

ഇത്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു നിയമം ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മുന്‍പ് പല കലാകാരന്മാരും ഇതേ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊക്കെ അവരെ മാനസികമായി തളര്‍ത്തിയിട്ടുമുണ്ട്. എനിക്ക് പ്രതികരിക്കണെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നത്.

എനിക്ക് നാട്ടുകാരോടു കൂടിയാണ് ചോദിക്കാനുള്ളത്. ഇത്തരം പ്രചാരണങ്ങളിലൂടെ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? നിങ്ങളെയാണ് മറ്റുള്ളവര്‍ മാനസികമായി ചൂഷണം ചെയ്യുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ? നിങ്ങള്‍ക്കു വിഷമം ഉണ്ടാകില്ലേ? അതുപോലെതന്നെയല്ലേ ഞങ്ങളും. കേരളത്തിന്റെ സംസ്‌കാരം ഇതാണോ? എന്തുകൊണ്ടാണ് ഇത്രയും മോശമായി മറ്റുള്ളരെ ചിത്രീകരിക്കുന്നത്.

വായില്‍ വരുന്നതു മുഴുവന്‍ എഴുതി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്. ഇതെന്റെ നിലപാടാണ്. ഞാന്‍ ഈ പറഞ്ഞതിനോട് നിങ്ങള്‍ക്കു പ്രതികരിക്കാം. എന്തെങ്കിലും മോശമായി കമന്റിട്ടാല്‍ തേടിക്കണ്ടുപിടിക്കും ഞാന്‍. യാതൊരു ദയയും കാണിക്കില്ല.

രണ്ടാമതൊന്നുകൂടി ആലോചിച്ച ശേഷം അത്തരം കമന്റുകളെഴുതിയാല്‍ മതി. എല്ലാവരുടെയും ക്ഷമയ്‌ക്കൊരു പരിധിയുണ്ട്. കോവിഡിന്റെ സമയത്ത് എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോള്‍ എങ്ങനെയെങ്കിലും ജീവിതത്തിലേയ്ക്കു തിരികെ വരാന്‍ നോക്കുന്നു. അപ്പോഴാണ് ഇത്തരം കാര്യങ്ങളുടെ പ്രചാരണം. ഇതാണോ മനുഷ്യപ്പറ്റ്? കഷ്ടം!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week