EntertainmentNationalNews

ആദ്യ ഭാര്യ കൂടെയുള്ളപ്പോള്‍ പ്രണയം, കാമുകി ഗര്‍ഭിണിയും! കമല്‍ ഹാസന്റെ വിവാഹജീവിതം

ചെന്നൈ:നിരവധി പ്രണയവും വിവാഹവും വിവാദവുമൊക്കെ നിറഞ്ഞ് നിന്ന ജീവിതമാണ് നടന്‍ കമല്‍ ഹാസന്റേത്. അടുത്തിടെയാണ് താരം തന്റെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ഉലകനായകന കുറിച്ചുള്ള രസകരമായ ചില കഥകളാണ് പുറത്ത് വന്നത്. അതില്‍ വിവാഹത്തെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങളുമുണ്ടായിരുന്നു.

ആദ്യ വിവാഹം വലിയൊരു പരാജയമാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ കമല്‍ മറ്റൊരു പ്രണയത്തിലേക്ക് മാറിയിരുന്നു. അങ്ങനെ വിവാഹതിനായിരിക്കുമ്പോള്‍ തന്നെയാണ് നടി സരികയുമായി കമല്‍ അടുക്കുന്നത്. ഈ കഥകളൊക്കെയാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മലയാളത്തിനേറ്റവും പ്രിയങ്കരിയായ ശ്രീവിദ്യയുമായി കമല്‍ ഹാസന്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ വന്നതോടെ കമല്‍ ശ്രീവിദ്യയുമായി അകന്നു. അധികം വൈകാത കമല്‍ ഹാസന്‍ വിവാഹിതനായെന്ന വിവരമാണ് ശ്രീദിവ്യ അറിയുന്നത്. ആ സമയത്തും കമലിനെയും സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു നടി. അക്കാലത്ത് പേര് കേട്ട ക്ലാസിക്കല്‍ ഡാന്‍സറായ വാണി ഗണപതിയാണ് കമലിന്റെ ഭാര്യയായത്.

1978 ലായിരുന്നു വാണിയുമായിട്ടുള്ള കമലിന്റെ വിവാഹം. പത്ത് വര്‍ഷത്തോളം ഒരുമിച്ച് ദമ്പതിമാരായി കഴിഞ്ഞതിന് ശേഷം 1988 ല്‍ താരദമ്പതിമാര്‍ വേര്‍പിരിഞ്ഞു. വാണിയുടെ ഭര്‍ത്താവായിരുന്ന കാലത്ത് തന്നെയാണ് നടി സരികയുമായി കമല്‍ ഇഷ്ടത്തിലാവുന്നത്. സരികയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വാണിയുമായി നടന്‍ വിവാഹമോചനം നേടുന്നത്. വിവാഹമോചനം ലഭിച്ച് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

കമലിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ സരിക ഗര്‍ഭിണിയായിരുന്നു. 1986 ല്‍ സരിക മകള്‍ ശ്രുതി ഹാസന് ജന്മം കൊടുക്കുകയും ചെയ്തു. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് സരികയും കമല്‍ ഹാസനും വിവാഹിതരാവുന്നത്.

1991 ല്‍ രണ്ടാമതും ഒരു പെണ്‍കുട്ടിയ്ക്ക് കൂടി സരിക ജന്മം കൊടുത്തു. അങ്ങനെ സന്തുഷ്ട ദാമ്പത്യമായി പോകവേ 2004 ല്‍ സരികയുമായിട്ടും കമല്‍ വേര്‍പിരിഞ്ഞു. ഈ ദാമ്പത്യവും മുന്നോട്ട് പോവില്ലെന്ന് മനസിലായതോടെയാണ് താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്.

സരികയുമായി വേര്‍പിരിഞ്ഞ അതേ വര്‍ഷത്തില്‍ കമല്‍ ഹാസന്‍ നടി ഗൗതമിയുടെ കൂടെ ജീവിതം ആരംഭിച്ചു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും ലിവിങ് ടുഗദറായി ജീവിക്കുകയായിരുന്നു. 2016 വരെ ഇരുവരും ഒരുമിച്ച് ജീവിച്ചെങ്കിലും അതും പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. അത്തരത്തില്‍ മൂന്ന് ദാമ്പത്യത്തിലേക്ക് പോയി മൂന്നും പരാജയപ്പെട്ട നടനാണ് കമല്‍ ഹാസന്‍. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടപ്പോള്‍ തന്നെ താന്‍ വിവാഹമെന്ന സങ്കല്‍പ്പത്തെ വെറുക്കുന്നുവെന്ന് നടന്‍ പറഞ്ഞിരുന്നു.

പിന്നീടുള്ള ജീവിതത്തിലും അത് തന്നെയാണ് കണ്ടത്. നിലവില്‍ സിംഗിളായി കഴിയുകയാണെങ്കിലും മറ്റൊരു ബന്ധത്തിലേക്ക് കമല്‍ ഹാസന്‍ പോയേക്കും എന്ന അഭ്യൂഹം മുന്‍പ് പ്രചരിച്ചിരുന്നു. ഇപ്പോള്‍ മക്കളായ ശ്രുതി ഹാസന്റെയും അക്ഷരയുടെയും കൂടെ സന്തുഷ്ടനാണ് നടന്‍. അടുത്തിടെ മക്കളുടെ കൂടെയാണ് ജന്മദിനം ആഘോഷിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button