തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കി. ഈ മാസം ഏഴ് മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികള്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
വിന്‍വിന്‍ -619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ് 372, 373, നിര്‍മല്‍- 228, 229, കാരുണ്യ- 503, 504 എന്നീ ഭാഗ്യക്കുറികള്‍ കൂടിയാണ് റദ്ദാക്കിയത്. ഇതോടെ നിലവില്‍ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
അതേസമയം സംസ്ഥാനത്ത് 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യഡോസ് വാക്സിന് ജൂലൈ 15നകം നല്കാന് നിര്‍ദേശം നല്കി. കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.
40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്സിനേഷന് സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.