24 C
Kottayam
Thursday, June 4, 2026

‘ഒരുപാട് പേര്‍ സഹായവുമായെത്തി, എന്നാല്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു’; മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത് പറയുന്നു

Must read

കാസര്‍കോട്: മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്. മനസ്സില്‍ നിറയെ ആധിയുമായാണ് റംലത്ത് നിന്നിരുന്നത്. അയല്‍വാസിയായ പി വി ബാലകൃഷ്ണന്റെ വീട്ടില്‍ വെച്ചാണ് മുത്തപ്പന്‍ തെയ്യം റംലത്തിനെ അനുഗ്രഹിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. ഈ സങ്കടം കാരണമാണ് റംലത്ത് മുത്തപ്പന്‍ തെയ്യത്തെ കാണാന്‍ പോയത്.

‘വീഡിയോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വൈറല്‍ ആയതിന് ശേഷം ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് സഹായ വാഗ്ദനാനവുമായെത്തി. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കി എടുക്കുന്നില്ല’- റംലത്ത് പറഞ്ഞു.

വണ്ണാന്‍ സമുദായ അംഗമായ സനി പെരുവണ്ണാനാണ് മുത്തപ്പന്‍ തെയ്യമായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തെയ്യത്തെ കാണാനായി എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം തന്റെ ഫോണിന് വിശ്രമമേയില്ലെന്ന് പറയുന്നു സനി.

- Advertisement -

മുഴുവന്‍ സമയ തെയ്യം കലാകാരന്‍ ആകുന്നതിന് മുന്‍പ് നീലേശ്വരം ചിന്‍മയ വിദ്യാലയത്തിലെ ചിത്രകലാ ആധ്യാപകന്‍ ആയിരുന്നു സനി. ഉത്സവങ്ങള്‍ എല്ലാം ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് നടത്തുന്നതെന്ന് വലിയപറമ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ കുമാര്‍ കെ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week