കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി മൂവര്‍ സംഘം; നല്ല മാതൃകയ്ക്ക് കയ്യടിച്ച് പോലിസും നാട്ടുകാരും

കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി മൂവര്‍ സംഘം; നല്ല മാതൃകയ്ക്ക് കയ്യടിച്ച് പോലിസും നാട്ടുകാരും

ഇടുക്കി: കളഞ്ഞുകിട്ടിയ ഒന്നര പവന്റെ മാലയും ലോക്കറ്റും തിരികെ നല്‍കി കാഞ്ഞാര്‍ നിവാസികളായ മൂവര്‍ സംഘം മാതൃകകാട്ടി. അറക്കുളം പന്ത്രണ്ടാംമൈല്‍ ലോറി സ്റ്റാന്‍ഡ് കുളിക്കടവില്‍നിന്നും ഏതാനും ദിവസം മുമ്പാണ് മൂന്നു യുവാക്കള്‍ക്ക് സ്വര്‍ണം കളഞ്ഞുകിട്ടിയത്. പന്നിമറ്റം കല്ലനാല്‍ വീട്ടില്‍ അഗസ്റ്റിന്റെ മകന്‍ ജോസഫിന്റെ മാലയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ യുവക്കളുടെ സത്യസന്ധതയില്‍ മാല തിരികെ ലഭിക്കുക ആയിരുന്നു.

പുതുമനയ്ക്കല്‍ കൊന്താലത്തിന്റെ മകന്‍ അജ്മല്‍ഷാ, വെള്ളിരിപ്പില്‍ അബ്ദുറഹ്‌മാന്‍ മകന്‍ ആസിഫ്, വാണിയപ്പുരയില്‍ അഷ്‌റഫിന്റെ മകന്‍ അബ്ദുല്‍ ഹസന്‍ എന്നിവര്‍ക്ക് ഏതാനും ദിവസം മുമ്പാണ് സ്വര്‍ണം കളഞ്ഞുകിട്ടിയത്. മൂവരും അപ്പോള്‍ത്തന്നെ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസ് വാട്സാപ്പ് ഗ്രൂപ്പിലും മറ്റും അറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉടമസ്ഥനെത്തി സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ശ്യാംകുമാറിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം കൈപ്പറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News