28.2 C
Kottayam
Friday, June 5, 2026

പണവും സ്വര്‍ണവും രേഖകളും അടങ്ങിയ ബാഗ് വച്ചത് കാറിന് മുകളില്‍; ബാഗ് ഉള്ളിലുണ്ടെന്ന വിശ്വാസത്തില്‍ ബാങ്കിലേക്ക് കാറോടിച്ച് പോയി; ബാങ്കിലെത്തിയപ്പോൾ ബാഗില്ല, ഒടുവിൽ രക്ഷകരായി പോലീസ്, പ്രഭയ്ക്ക് തിരിച്ചു കിട്ടിയത് ജീവിതം

Must read

തിരുവല്ല: വീട്ടമ്മയുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് പോലീസ്. തുകലശ്ശേരി മട്ടക്കല്‍ പള്ളത്തുവീട്ടില്‍ പ്രഭാ ഐപ്പിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഇതിനുളളില്‍ അഞ്ചര പവന്‍ സ്വര്‍ണവും 35000 രൂപയും മൊബൈല്‍ ഫോണും വീടിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ശാഖയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഗേറ്റ് തുറക്കുന്നതിന് വേണ്ടി ബാഗ് കാറിന് മുകളില്‍ വച്ചു. ബാഗ് കാറിനുളളിലാണ് വച്ചതെന്ന് കരുതി ഓടിച്ചു പോവുകയും ചെയ്തു. ബാങ്കിലെത്തിയപ്പോഴാണ് ബാഗ് കാറിനുള്ളില്‍ ഇല്ലെന്ന് മനസിലായത്. കാറിനു മുകളില്‍ വച്ചിട്ട് ബാഗ് എടുക്കാത്ത കാര്യം അപ്പോഴാണ് അവര്‍ ഓര്‍ത്തത്. പരിഭ്രാന്തയായ വീട്ടമ്മ തിരികെ വന്ന വഴിയിലൂടെ പോയി റോഡിലെല്ലാം നോക്കിയെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് പ്രതീക്ഷയോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന് പ്രഭാ ഐപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രൊബേഷന്‍ എസ്.ഐ ഹരികൃഷ്ണനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു

- Advertisement -

എസ്.സി.പി.ഓമാരായ മനോജ് കുമാര്‍, അഖിലേഷ്, സി.പി.ഓ അരുണ്‍ രവി എന്നിവരെയും ഒപ്പം കൂട്ടി ബാഗ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഉച്ച വരെ വീട്ടിലെയും യാത്രാവഴിയിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു. തിരുവല്ല ടീന സിഗ്നല്‍ വരെ ബാഗ് കാറിന്റെ മുകളില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നീടുള്ള ദൃശ്യങ്ങള്‍ ലഭ്യമായില്ല.

- Advertisement -

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയായിരുന്നു. മൊബൈല്‍ഫോണിലേക്ക് ബെല്‍ അടിപ്പിച്ച് നോക്കിയപ്പോള്‍ ബാഗ് കിട്ടിയ ആളെ കണ്ടെത്തി. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കാണ് റോഡില്‍ നിന്നും ബാഗ് കിട്ടിയത്, അയാള്‍ അത് വണ്ടിക്കുള്ളില്‍ എടുത്തു വച്ചതാണെന്ന് പോലീസിനെ അറിയിച്ചു. അയാളില്‍ നിന്നും വാങ്ങിയശേഷം പ്രഭയെ വിളിച്ചു വരുത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ബാഗ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week