ലണ്ടൻ വിമാനത്താവളത്തില്‍ ചെറു ജെറ്റ് വിമാനം തകര്‍ന്നുവീണു; അപകടം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ

ലണ്ടൻ വിമാനത്താവളത്തെ നടുക്കി ദുരന്തം; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ചെറു ജെറ്റ് വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ

ലണ്ടൻ: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ അപകടം നടന്നത്.

നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് തകർന്നുവീണത്. അപകടം നടക്കുമ്പോൾ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News