ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി 295 സീറ്റിൽ ജയപ്രതീക്ഷ അര്‍പ്പിക്കുമ്പോൾ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം പ്രതീക്ഷിക്കുന്നത്
എബിപി സീ വോട്ടര്‍
359 സീറ്റ് പ്രവചിക്കുന്നു
കേരളത്തിൽ യുഡിഎഫ് 17-19
എൽഡിഎഫിന് പൂജ്യം
ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും ഫലം
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയെന്ന് ന്യൂസ് 18
തമിഴ്നാട്ടിൽ 36-39 സീറ്റ് വരെ ഇന്ത്യ മുന്നണിക്കെന്ന് ന്യൂസ് 18. ബിജെപിക്ക് 1 മുതൽ മൂന്ന് വരെ
ടൈംസ് നൗ ഫലം
കേരളത്തിൽ യുഡിഎഫ് 14-15
എൽഡിഎഫ് നാല് സീറ്റുകൾ
ബിജെപിക്ക് ഒരു സീറ്റ്
വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകൾ ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
019 ലെ സീറ്റ് നില
- BJP – 303
- CONGRESS – 52
- DMK – 23
- YSRC – 22
- TMC – 22
- SIVASENA – 18
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ 351 സീറ്റ് നേടി എൻഡിഎ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 303 സീറ്റായിരുന്നു നേടാനായത്. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് 90 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ള പാര്‍ട്ടികൾ 102 സീറ്റ് നേടി. 2019 ൽ രാജ്യത്ത് 45 ശതമാനം വോട്ട് എൻഡിഎ നേടിയപ്പോൾ 26.4 ശതമാനം വോട്ട് മാത്രമാണ് യുപിഎ സഖ്യത്തിന് ലഭിച്ചത്.
ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദില്ലിയിൽ ഇന്ത്യാ സഖ്യയോഗത്തിന് ശേഷമായിരുന്നു ഖർഗെയുടെ പ്രതികരണം
അവസാന ഘട്ട ജനവിധിയും പൂർത്തിയാക്കി രാജ്യം. അഞ്ചു മണി വരെ 58.34 ശതമാനം പോളിംഗ്. ജാർഖണ്ഡിലും ബംഗാളിലും ഹിമാചലിലും ഭേദപ്പെട്ട പോളിംഗ്. ബംഗാളിൽ സംഘർഷം. കന്യാകുമാരി ധ്യാനം പൂർത്തിയാക്കി മോദി മടങ്ങി.