24 C
Kottayam
Sunday, June 7, 2026

ലിയോയില്‍ താന്‍ തെറ്റ് ചെയ്തു; അത് അടുത്ത ചിത്രത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ലോകേഷ് കനകരാജ്

Must read

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്‍റെ അടുത്ത ചിത്രം രജനികാന്തിനൊപ്പമാണ്. താല്‍കാലികമായി തലൈവർ 171 എന്നാണ് ചിത്രത്തിന് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ലോകേഷിന്‍റെ മുന്‍ ചിത്രം ദളപതി വിജയ് നായകനായ ലിയോയ്ക്ക് മികച്ച അഭിപ്രായവും ബോക്സോഫീസ് വിജയവും ലഭിച്ചെങ്കിലും വലിയ വിമര്‍ശനങ്ങളും നേടിയിരുന്നു.

ചിത്രം ബോക്‌സ് ഓഫീസിൽ വൻ തുക നേടിയെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ദുർബലമായ ചിത്രമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വന്നത്. അതേ സമയം ലോകേഷ് പുതിയ അഭിമുഖത്തില്‍ ലിയോയില്‍ താന്‍ ഒരു തെറ്റ് ചെയ്തെന്നും അത് അടുത്ത ചിത്രത്തില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. ലോകേഷ് അവതരിപ്പിക്കുന്ന ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ആങ്കര്‍ ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ലോകേഷ് പറയുന്നത്. “രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,

കാരണം അത് പരിമിതമായ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാൻ ഇത് സമ്മർദ്ദം ചെലുത്തും. ഇത് നന്നായി ചെയ്യാൻ എനിക്ക് കുറച്ച് സമയം വേണം ” ലോകേഷ് പറഞ്ഞു. “ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമർശനം ലഭിച്ചു, ഞാൻ അത് കണക്കിലെടുക്കുന്നു. ഭാവിയിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാൻ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല “- ലോകേഷ് വ്യക്തമാക്കി.

- Advertisement -

ഒക്ടോബര്‍ 19ന് ഇറങ്ങിയ ലിയോയാണ് അവസാനമായി ലോകേഷ് കനകരാജിന്‍റെ ചിത്രമായി ഇറങ്ങിയത്. ബോക്സോഫീസില്‍ 600 കോടിയില്‍ ഏറെ ചിത്രം നേടിയിട്ടുണ്ട്. ഇത് അടുത്തിടെ നെറ്റ്ഫ്ലിക്സിലും റിലീസായിരുന്നു. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ദിവസങ്ങളോളം ട്രെന്‍റിംഗ് ലിസ്റ്റിലായിരുന്നു ലിയോ. 

- Advertisement -

അതേ സമയം ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലെത്തി. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week