24.3 C
Kottayam
Saturday, June 6, 2026

ലോക്സഭ തെരഞ്ഞെടുപ്പ്‌: ലീഗീന് കുടുതൽ സീറ്റിന് അർഹത;സാദിഖ് അലി ശിഹാബ് തങ്ങൾ

Must read

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് ലീ​ഗിന് അർഹതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിൽ ഇക്കാര്യം ഉന്നയിക്കും. ചർച്ചയിലൂടെ അധിക സീറ്റെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

‘പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളൊക്കെ നടക്കുകയാണ്. സീറ്റ് ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല. ലീഗ് ഇപ്പോൾ മത്സരിക്കുന്ന രണ്ട് സീറ്റിൽ വിജയം ആവർത്തിക്കും. മറ്റ് 18 സീറ്റുകളിലും യു ഡി എഫിന്റെ വിജയം ഉറപ്പാക്കുകയെന്നത് തന്നെയാണ് ലീഗിന്റെ നയം’, അദ്ദേഹം പറഞ്ഞു.

മൂന്നാം സീറ്റ് എന്നത് ലീഗിന്റെ ആവശ്യമാണോയെന്ന ചോദ്യത്തിന് മൂന്നിലൊതുക്കേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പ്രതികരിച്ചു. ചർച്ചയിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഇത്തവണ മൂന്നിനും നാലിനുമൊക്കെ ലീഗിന് അർഹതയുണ്ട്. കൂടുതൽ സീറ്റ് വേണമെന്നത് തന്നെയാണ് ലീഗിന്റെ ആവശ്യം. യു ഡി എഫിന്റെ വിജയം ഉറപ്പുവരുത്തണമല്ലോ. അതിന് എന്തൊക്കെയാണ് ആവശ്യമായത്, അതാണ് ഞങ്ങൾ ചെയ്യുക’, അദ്ദേഹം പറഞ്ഞു.

ലീ​ഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. ഉഭയകക്ഷി ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോൾ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് സ്വാഗതാർഹം എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാണിച്ചു.

- Advertisement -

‘രാമക്ഷേത്രത്തിന് ആരും എതിരല്ല, കോടതിവിധിയുടെ പശ്ചാത്തലത്തിലാണല്ലോ വരുന്നത്.. അയോധ്യ പരിപാടിയില്‍ നിന്ന് കോൺഗ്രസ് അടക്കം വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ട്, ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ‘,സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week