25.6 C
Kottayam
Thursday, June 4, 2026

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം; ഇരുമുന്നണികളുമായി സഖ്യമില്ലാത്ത ‘മറ്റുള്ളവ’യ്ക്ക് 18 സീറ്റുകൾ,ഇവരാണാ മറ്റുള്ളവര്‍

Must read

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിയപ്പോൾ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 292 മണ്ഡലങ്ങളിലും പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് 233 മണ്ഡലങ്ങളിലും വിജയിച്ചു. ആകെയുള്ള 543 സീറ്റുകളിൽ 18 എണ്ണത്തിൽ ഇരുമുന്നണികളുമായി സഖ്യമില്ലാത്ത പാർട്ടികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ലഭിച്ചു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു

ആന്ധ്രാപ്രദേശിലെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി (വൈ എസ് ആർ സി പി) കടപ്പ, തിരുപ്പതി എന്നീ രണ്ട് സീറ്റുകളിൽ വിജയിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ അരക്കു, രാജംപേട്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് പട്ടികയിലെ മറ്റ് പാർട്ടികളെ പിന്നിലാക്കി. ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ഉത്തർപ്രദേശിലെ നാഗിന സീറ്റ് 1,51,473 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉറപ്പിച്ചു. പാർട്ടി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് സംസ്ഥാനത്തെ ഭരണകക്ഷിയായ ബി ജെ പിയിൽ നിന്നുള്ള തൻ്റെ എതിരാളിയെ പരാജയപ്പെടുത്തി.

ഒഡീഷയിൽ ഭരണ കക്ഷിയായ ബിജു ജനതാദളിന്റെ (ബി ജെ ഡി) ശർമ്മിഷ്ഠ സേഥി ഒരു മണ്ഡലത്തിൽ ലീഡ് ചെയ്തിരുന്നു. ജാജ്പൂർ, മറ്റ് മിക്ക മണ്ഡലങ്ങളിലും ബി ജെ പി വിജയിയിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് സീറ്റിൽ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ ഐഎം ) നേതാവ് അസദുദ്ദീൻ ഒവൈസി ബി ജെ പിയുടെ മാധവി ലതയെ 3,38,087 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിച്ചു.

രാജസ്ഥാനിലെ ബൻസ്വാര-ദുംഗർപൂർ സീറ്റിൽ ഭാരത് ആദിവാസി പാർട്ടിയുടെ (ബി എ പി) രാജ് കുമാർ റോട്ട് ബി ജെ പി എതിരാളിയെക്കാൾ 2,47,054 വോട്ടിൻ്റെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. മേഘാലയുടെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി ( വി പി പി) വടക്ക് കിഴക്കൻ സംസ്ഥാനത്തെ ഷില്ലോം​ഗ് സീറ്റിൽ വിജയിച്ചപ്പോൾ പാർട്ടിയുടെ സ്ഥാനാർത്ഥി ഡോ. റിക്കി ആൻഡ്രൂ ജെ. സിങ്കോൺബി കോൺഗ്രസിലെ തൻ്റെ എതിരാളിയെ 3,71,910 മാർജിനിൽ പരാജയപ്പെടുത്തി.

- Advertisement -

മിസോറാമിലെ ഏക ലോക്സഭാ സീറ്റ് ഭരണകക്ഷിയായ സോറം പീപ്പിൾസ് മൂവ്‌മെൻ്റിൻ്റെ (Z P M) റിച്ചാർഡ് വൻലാൽമംഗൈഹ 68,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിക്കിമിലെ സിക്കിം ക്രാന്തികാരി ( എസ് കെ എം) ഇന്ദ്ര ഹാങ് സുബ്ബയാണ് നേടിയത്
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32ൽ 31 സീറ്റും നേടിയാണ് പാർട്ടി വിജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week