മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രോഗബാധ നിയന്ത്രിയ്ക്കുന്നതിനുള്ള കടുത്ത നടപടികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പലവ്യഞ്ജനം, പച്ചക്കറി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ നാല് മണിക്കൂര്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. രാത്രി എട്ടിനു ശേഷം ഹോം ഡെലിവറി അനുവദിക്കില്ല.
പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും രാവിലെ ഏഴു മണി മുതല്‍ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും നിബന്ധന ബാധകമായിരിക്കും. സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത് ചന്തകളിലും മറ്റും തിരക്കു വര്‍ധിപ്പിക്കുന്നുവെന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത് രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ട് വരെ ആയിരിക്കണമെന്നും ധികൃതര്‍ വ്യക്തമാക്കുന്നു. പ്രാദേശികമായി അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.