കൊച്ചി:എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചു. പാലക്കുഴ, ആമ്ബല്ലൂര്‍, അയ്യമ്ബുഴ, പോത്താനിക്കാട്, പുതൃക്ക പഞ്ചായത്തുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവിടെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകള്‍ എല്ലാദിവസവും രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ തുറക്കാം.
ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ കുന്നത്തുനാട്, ചിറ്റാറ്റുകര, വാളകം, നെടുമ്ബാശേരി, ശ്രീമൂലനഗരം, കുമ്ബളങ്ങി, വടവുകോട് പുത്തന്‍കുരിശ്, മുടക്കുഴ, രായമംഗലം, ഏഴിക്കര, കടമക്കുടി, കല്ലൂര്‍ക്കാട്, രാമമംഗലം, ഐക്കരനാട്, മറാടി, തിരുമാറാടി, ഇലഞ്ഞി, എടയ്ക്കാട്ടുവയല്‍, മുളവുകാട് എന്നിവയാണ്.
കളമശേരി, ഏലൂര്‍, പിറവം എന്നീ നഗരസഭകളും ബി വിഭാഗത്തില്‍പ്പെടും. ഇവിടെയും 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ തുറക്കാം. മറ്റുകടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.
കൊച്ചി കോര്‍പറേഷന്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് സി വിഭാഗത്തിലാണ്. കോട്ടുവള്ളി, കീഴ്മാട്, ചെല്ലാനം, ഉദയംപേരൂര്‍, കവളങ്ങാട്, ഞാറക്കല്‍, കോട്ടപ്പടി, മണീട്, ചൂര്‍ണിക്കര, നായരമ്ബലം, പിണ്ടിമന, ആലങ്ങാട്, ആരക്കുഴ, മഞ്ഞള്ളൂര്‍, മഞ്ഞപ്ര, കീരമ്ബാറ, കുഴുപ്പിള്ളി, തുറവൂര്‍, കുട്ടമ്ബുഴ, നോര്‍ത്ത് പറവൂര്‍, വരാപ്പുഴ, കിഴക്കമ്ബലം, ചേരാനല്ലൂര്‍, വെങ്ങോല, പള്ളിപ്പുറം, പുത്തന്‍വേലിക്കര, കുമ്ബളം, പാറക്കടവ്, കടുങ്ങല്ലൂര്‍, പാമ്ബാക്കുട, എടവനക്കാട്, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി എന്നീ പഞ്ചായത്തുകളും തൃക്കാക്കര, ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും സി വിഭാഗത്തിലാണ്. ഇവിടെ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രമാണ് അനുവദനീയമായത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. മറ്റുകടകള്‍ വെള്ളിയാഴ്ച മാത്രം.
നെല്ലിക്കുഴി, കാലടി, വടക്കേക്കര, കറുകുറ്റി, മലയാറ്റൂര്‍ നീലീശ്വരം, ആയവന, വാരപ്പെട്ടി, ചോറ്റാനിക്കര, എടത്തല, വാഴക്കുളം, ചേന്ദമംഗലം, തിരുവാണിയൂര്‍, മഴുവന്നൂര്‍, പായിപ്ര, മൂക്കന്നൂര്‍, ചെങ്ങമനാട്, ഒക്കല്‍, പല്ലാരിമംഗലം, എളങ്കുന്നപ്പുഴ, കൂവപ്പടി, ആവോലി, അശമന്നൂര്‍, കുന്നുകര, കാഞ്ഞൂര്‍, കരുമാല്ലൂര്‍, വേങ്ങൂര്‍ എന്നീ പഞ്ചായത്തുകളും മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളുമാണ് ഡി വിഭാഗത്തില്‍പ്പെടുന്നത്. അടിയന്തര അവശ്യസേവനങ്ങള്‍ മാത്രമാണ് അനുവദനീയമായത്. ഹോട്ടലുകള്‍ ഹോംഡെലിവറിക്കായിമാത്രം രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കാം.
കോര്‍പറേഷന്‍ സി കാറ്റഗറിയില്‍
കൊച്ചി കോര്‍പറേഷന്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോര്‍പറേഷന്‍ പരിധിയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍മാത്രം. ബാക്കി ജീവനക്കാരെ വര്‍ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ. വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റൈല്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകളും റിപ്പയര്‍ സെന്ററുകളും വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസ് ഓണ്‍ലൈന്‍, ഹോം ഡെലിവറി സേവനങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കാം.
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2420 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4713 കിടക്കകളിൽ 2293 പേർ നിലവിൽ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി 1754 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 915 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 45 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 839 കിടക്കൾ ഒഴിവുണ്ട്.
ജില്ലയിൽ ബി.പിസി.എൽ, ടി സി എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 8 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 934 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 497 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 437 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 7 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 608 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 360 പേർ ചികിത്സയിലാണ്. ജില്ലയിൽ 248 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 10 സർക്കാർ ആശുപത്രികളിലായി 1363 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 513 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 850 കിടക്കകളും ലഭ്യമാണ്.