<p>തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ഷോപ്പുകള്‍ തുറക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം.</p>
<p>കംപ്യൂട്ടര്‍, സ്പെയര്‍ പാര്‍ട്സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറക്കാന്‍ അനുമതിയുണ്ട്. ഫാന്‍, എയര്‍ കണ്ടീഷണര്‍ എന്നിവ വില്‍ക്കുന്ന കടകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ദിവസം തുറക്കുന്ന കാര്യവും പരി?ഗണിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.</p>