തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവിലെ ലോക്ഡൗണ്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ലോക് ഡൗണ്‍ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തല്‍.
സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗണ്‍ തുടങ്ങിയത്. നാല് ജില്ലകളില്‍ ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്.
വിദഗ്ധസമിതി യോഗമാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍, മരണനിരക്ക് കൂടി നില്‍ക്കുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കൊല്ലം ജില്ലയിലെ 13 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകളിലാണ് അധിക നിയന്ത്രണം.
ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് 7 മണി മുതല്‍ 2 മണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. പാല്‍, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായി നിയന്ത്രിച്ചു. റേഷന്‍ കടകള്‍, മാവേലിസ്റ്റോര്‍, സപ്ലൈകോ പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴ് വരെ വരെ ഹോം ഡെലിവറി സര്‍വീസിന് മാത്രമായി പ്രവര്‍ത്തിക്കാനും അനുമതി. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ അവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പ്രദേശങ്ങള്‍-
നീണ്ടകര
ഇളംപള്ളൂര്‍
പുനലൂര്‍
കരവാളൂര്‍
നിലമേല്‍
മൈലം
അലയമണ്‍
ഉമ്മന്നൂര്‍
പന്മന
തലവൂര്‍
തൃക്കോവില്‍ വട്ടം
തൃക്കരുവ
കുണ്ടറ