33.6 C
Kottayam
Tuesday, October 1, 2024

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നു, കൂടുതൽ ഇളവുകൾക്ക് സാധ്യത

Must read

തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89%.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ എന്നിരിക്കെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത.ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനത്തിനടുത്താണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് മരണം വീണ്ടും 200 കടക്കുകയും ചെയ്തു. റ്റി പി ആർ കുറയ്ക്കുവാനുള്ള തീവ്ര ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അഞ്ച് ദിവസത്തെ അധിക നിയന്ത്രണവും അതിൻ്റെ ഭാഗമാണ്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടി. ഈ സാഹചര്യത്തിൽ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. പല ജില്ലകളിലും റേറ്റ് ക്രമാതീതമായി താഴ്ന്നു എങ്കിലും ചില ജില്ലകളിലെ ഉയർന്ന തോത് ആണ് സർക്കാരിനെ മറിച്ച് ചിന്തിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week