23 C
Kottayam
Wednesday, November 6, 2024
test1
test1

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ആർക്കൊക്കെ മത്സരിയ്ക്കാം? മത്സരിയ്ക്കാതിരിയ്ക്കാം

Must read

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്.

മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ.

നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായില്ലെങ്കിൽ .

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വാർഡുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർ അല്ലെങ്കിൽ

RO /ARO യുടെ മുന്നിൽ പത്രിക സമർപ്പിക്കുമ്പോൾ പ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചാൽ .

കേന്ദ്ര/സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അയോഗ്യർ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളിലെ ജീവനക്കാർ. (ഉദാ: KSRTC, Empanelled ഉൾപ്പെടെ)

കേന്ദ്ര-സംസ്ഥാന തദ്ദേശ സർക്കാരുകൾക്ക് 51% ഓഹരിയുള്ള കമ്പനിയോ, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാർ അയോഗ്യർ.

സ്റ്റാറ്റ്യൂട്ടറി ബോർഡ് ജീവനക്കാർ ( ഉദാ: KSEB)

കേരള സംസ്ഥാനത്തിലെ എല്ലാ യൂണിവേഴ്സിറ്റിയിലേയുംജീവനക്കാർ .

താത്കാലിക സർവീസിലുള്ള ജീവനക്കാർ (ഉദാ:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 179 ദിവസം നിയമനത്തിൽ ഇരിക്കുന്നവർ).

SLR വർക്കേഴ്സ് (Seasonal Labour Roll) (ഉദാ:പൈപ്പ് പൊട്ടിയാൽ വിളിക്കുമ്പോൾ നന്നാക്കാൻ വരുന്ന വല്ലപ്പോഴും ജോലിയുള്ള ജീവനക്കാർ).

കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകൾ ഇൽ നിന്നും പിരിച്ചുവിടപ്പെട്ട (Dismissed)ജീവനക്കാർ അവർ ഡിസ്മിസ് ചെയ്ത കാലാവധി മുതൽ അഞ്ച് വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.

ശിക്ഷിക്കപ്പെടുന്നവർക്ക് ആജീവനാന്ത വിലക്കല്ല

1) 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം (Representalion of people Act -1951) &

2) ഇന്ത്യൻ ശിക്ഷാ നിയമം (Indian Penal code – lPC) Chapter IX -A)

ഈ നിയമങ്ങളിലെ സെക്ഷൻ 8 (1) പ്രകാരം പിഴ ചുമത്തപ്പെട്ടാൽ, പിഴ ചുമത്തിയ തീയതി മുതൽ 6 വർഷത്തേക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ ജയിൽമോചിതനായ ശേഷം ഉള്ള 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല .( ഉദാ:- Murder or Rape)

ഈ നിയമത്തിലെ സെക്ഷൻ 8(2) പ്രകാരം 6 മാസം വരെ ജയിൽ ശിക്ഷ അനുഭവിച്ചാൽ ജയിൽ മോചിതനായി 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല .(ഉദാ. മായം ചേർക്കൽ, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത )

സെക്ഷൻ 8 (3) പ്രകാരം 2 വർഷം വരെ ജയിൽശിക്ഷ അനുഭവിച്ചാൽ ശിക്ഷാ കാലാവധി കഴിഞ്ഞ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല .

3)കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഇലക്ഷൻ കുറ്റങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ടാൽ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല

സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം ഇലക്ഷൻ കണക്ക് നൽകാത്തവരെ ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കുന്ന തീയതി മുതൽ 5 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.

ഇലക്ഷൻ കുറ്റകൃത്യങ്ങൾ, വ്യാജ രേഖകൾ ചമയ്ക്കൽ

കോടതി /ട്രിബ്യൂണൽ 3 മാസം വരെയെങ്കിലും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിച്ച വർക്ക് മത്സരിക്കാൻ കഴിയില്ല.

അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വർക്ക് മത്സരിക്കാൻ സാധിക്കില്ല.

ദുർഭരണത്തിന് ഓംബുഡ്സ്മാൻ ശിക്ഷിക്കപ്പെട്ടവർക്ക് മത്സരിക്കാൻ സാധിക്കില്ല.

സ്ഥിര ബുദ്ധി ഇല്ലാത്തവർക്ക് മത്സരിക്കാൻ കഴിയില്ല (സ്ഥിരബുദ്ധി ഇല്ലായെന്ന് ക്ഷമതയുള്ള കോടതി പറയണം.

വിദേശ രാജ്യങ്ങളിൽ പൗരത്വം നേടിയവർക്ക് മത്സരിക്കാൻ കഴിയില്ല കാരണം അവരുടെ ഇന്ത്യയിലെ പൗരത്വം നഷ്ടപ്പെടും .

കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള വർക്ക് മത്സരിക്കാൻ സാധിക്കുകയില്ല ഉദാ: . ഒരു പൊതുമരാമത്ത് കോൺട്രാക്ടർക്ക് മത്സരിക്കാൻ പറ്റില്ല പഞ്ചായത്തുമായി Subsiting Contract ഉണ്ടെങ്കിൽ.

എന്നാൽ റേഷൻ കട നടത്തുന്ന ആളിന് മത്സരിക്കാം കാരണം റേഷൻകട സർക്കാരുമായുള്ള കരാർ അല്ല.

അതുപോലെ ഗുണഭോക്ത്യ കമ്മിറ്റിയിലെ കൺവീനർ, ജനകീയാസൂത്രണ പദ്ധതിയിലെ പാടശേഖരം കമ്മറ്റി കൺവീനർ ആയി വരുന്നവർ എന്നിവർക്ക് മത്സരിക്കാം .

സംസ്ഥാന കേന്ദ്ര സർക്കാരുകളിലേക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശിക കൊടുക്കാൻ ഉള്ളവർക്ക് മത്സരിക്കാൻ കഴിയില്ല .

എന്നാൽ ബാങ്കുകളിലെയോ, കോപ്പറേറ്റീവ് സൊസൈറ്റിയിലെയോ ലോൺ കുടിശിക ഉണ്ടെങ്കിലും മത്സരിക്കാം കാരണം ആ കുടിശ്ശിക സർക്കാരിലേക്കുള്ള കുടിശ്ശികയല്ല .

എന്നാൽ ഈ കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു കഴിഞ്ഞാൽ അത് സർക്കാരിലേക്ക് കുടിശ്ശികയായി മാറും അപ്പോൾ മത്സരിക്കാൻ പറ്റില്ല.
റവന്യൂ റിക്കവറി കോടതി സ്റ്റേ നോമിനേഷൻ കാലഘട്ടത്തിൽ നിലവിലുണ്ടെങ്കിൽ മത്സരിക്കാം .

ബാർ കൗൺസിൽ അയോഗ്യനാക്കിയ ഒരു അഡ്വക്കേറ്റ് മത്സരിക്കാൻ കഴിയില്ല .

CDS ചെയർപേഴ്സൺ ഉൾപ്പെടെ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും മത്സരിക്കാം.

എന്നാൽ CDS അക്കൗണ്ടന്റ് SC/ST കോഡിനേറ്റർമാർ, പാലിയേറ്റീവ് നഴ്സ് എന്നിവർക്ക് മത്സരിക്കാൻ പാടില്ല .

അംഗനവാടി ജീവനക്കാർ,ആശാവർക്കർമാർ, സാക്ഷരതാ പ്രേരക് ( പഞ്ചായത്തിലെ പ്രേരക്, മുൻസിപ്പാലിറ്റി പ്രേരകിന് മത്സരിക്കാൻ കഴിയില്ല) എന്നിവർക്ക് മത്സരിക്കാം.

കൂറുമാറ്റ നിരോധന നിയമം, തെരെഞ്ഞെടുപ്പിൻ്റെ രഹസ്യ സ്വഭാവം ലംഘിച്ചവർ, MP/ MLA ആയി മത്സരിച്ചോ ഇലക്ഷൻ കേസുകളിൽ ഉൾപ്പെട്ട് അയോഗ്യരായവർ തുടങ്ങിയ വിവിധ ശിക്ഷാ നടപടികളിൽ ഉൾപ്പെട്ടവർക്ക് വിവിധ കാലയളവിൽ വിലക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.