തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയില്‍ നിര്‍ണായകം

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പത്ത് മണിമുതല്‍ ആരംഭിക്കും. 32 തദ്ദേശ ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളിളെയും തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗര്‍ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗണ്‍സില4 കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാ4ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ4ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News