തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ലോഡ് ഷെഡിംഗും പവര്‍കട്ടുമടക്കമുള്ള കടുത്ത നടപടികളിലേക്കു കേരളം. കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ആയിരം മെഗാവാട്ട് വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പത്തുദിവസത്തേക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
കേന്ദ്രപൂളില്‍നിന്നടക്കം ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായതോടെയാണ് പീക്ക് അവേഴ്‌സ് ആയ വൈകുന്നേരം 6.30നും രാത്രി 9.30നും ഇടയില്‍ ലോഡ്‌ഷെഡിംഗ് നടപ്പാക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.