തിരുവനന്തപുരം:മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന സ്രാവ് ഇനമാണിത്. വലിപ്പം കൊണ്ടാണു തിമിംഗലത്തിന്റെ പേരു ചേർത്തു വിളിക്കുന്നത്. തുമ്പയിൽ നിന്നു പരമ്പരാഗത വള്ളത്തിൽ മീൻ പിടിക്കാൻ പോയ ബീമാപള്ളി സ്വദേശി ഷാഹുലിന്റെ കമ്പ വലയിലാണു സ്രാവ് പെട്ടത്. വലിയ വേളാപാര മത്സ്യം ആയിരിക്കുമെന്നു കരുതി തീരക്കടലിൽ എത്തിച്ചപ്പോഴാണു തിമിംഗല സ്രാവ് ആണെന്ന് അറിയുന്നത്. ഉച്ചയോടെ കരയിലെത്തിച്ചു വല അറുത്തു മാറ്റി.
അപ്പോഴും ജീവൻ ഉണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു തീരക്കടലിൽ തള്ളി ഇറക്കാൻ ഏറെ പണിപ്പെട്ടെങ്കിലും വിഫലമായി. രാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം സ്രാവിനെ കരയിൽ കുഴിച്ചുമൂടുമെന്നു കഠിനംകുളം പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇന്നലെ അവധി ദിവസം ആയിരുന്നതിനാൽ നൂറു കണക്കിന് ആളുകളാണു കടപ്പുറത്ത് സ്രാവിനെ കാണാൻ എത്തിയത്.