CrimeNationalNews

ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്നു,35 കഷണങ്ങളാക്കി കാട്ടിലെറിഞ്ഞു, യുവാവ് പിടിയിൽ

ന്യൂഡൽഹി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് പറയുന്നത്. 

അഫ്താബ് അമീൻ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.  തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളിൽ ഇയാള്‍ മെഹ്‌റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു. 

26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ദമ്പതികൾ ഒളിച്ചോടി ഡൽഹിയിലെത്തി. മെഹ്‌റൗലിയിലെ ഒരു ഫ്ലാറ്റിൽ താമസം തുടങ്ങുകയായിരുന്നു.

ശ്രദ്ധ എന്നാല്‍ ഇടയ്ക്ക് വീട്ടുകാരുടെ ഫോണിന് പ്രതികരിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്. നവംബർ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദൻ ഡൽഹിയിൽ എത്തി. അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

മദൻ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാര്യം വെളിപ്പെട്ടത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം ആവശ്യം ഉന്നയിച്ചെന്നും. ഇതിന്‍റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇത് സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button