25.7 C
Kottayam
Tuesday, October 1, 2024

താമസം ആഡംബരവില്ലയിൽ, ദിവസവാടക 19 ലക്ഷം രൂപ;ആനന്ദും രാധികയും കോസ്റ്റാറിക്കയിൽ

Must read

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും ഹണിമൂണ്‍യാത്ര പാരീസ് കടന്ന് കോസ്റ്റാറിക്കയിലേക്ക്. ഇരുവരും കോസ്റ്റാറിക്കയില്‍ എത്തിച്ചേര്‍ന്നതായി പ്രാദേശിക മാധ്യമമായ ദ ടികോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ഒന്നിനാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലെത്തിയതെന്ന് കോസ്റ്റാറിക്കയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷനില്‍ നിന്നുള്ള വിവരമുള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ആഡംബര റിസോര്‍ട്ടായ കാസ ലാസ് ഓലസിലാണ് ഇരുവരും തങ്ങുന്നതെന്നാണ് വിവരം.

ശാന്തസമുദ്രത്തിനഭിമുഖമായി നിലകൊള്ളുന്ന ആറ് കിടപ്പുമുറികളുള്ള ആഡംബരവില്ലയാണ് കാസ ലാസ് ഒലാസ്. 18,475 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റാര്‍വില്ല മുഴുവനായി ബുക്ക് ചെയ്യുന്നതിന് ഒരു ദിവസത്തേക്ക് 23,000 ഡോളര്‍( ഏകദേശം 19 ലക്ഷത്തിലധികം രൂപ) നല്‍കേണ്ടി വരുമെന്ന് വില്ലയുടെ ഉടമകളായ ഫോര്‍ സീസണ്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഇതിനുപുറമേ ടാക്‌സും നല്‍കണം.

കുട്ടികള്‍ക്കായി ബങ്ക് ബെഡുകള്‍ ഒരുക്കിയ കിടപ്പുമുറി, ജിം, വായനാസൗകര്യം കൂടാതെ വിശാലമായ ഔട്ട്‌ഡോര്‍, സ്വിമ്മിങ് പൂള്‍ എന്നീ സൗകര്യങ്ങള്‍ ഈ ആഡംബരവില്ലയിലുണ്ട്. കയ്യില്‍ നിന്ന് കാശ് ചെലവാക്കി ഇഷ്ടമുള്ള ഷെഫിനെ ചുമതലപ്പെടുത്തി അതിഥികള്‍ക്ക് സ്വയം ഭക്ഷണസൗകര്യമൊരുക്കാനുള്ള സംവിധാനവും ഈ റിസോര്‍ട്ടിലുണ്ട്.

സ്വകാര്യബാര്‍, യോഗ ട്രെയിനര്‍, മെഡിറ്റേഷന്‍ ട്രെയിനര്‍, മറ്റ് വര്‍ക്കൗട്ടുകള്‍ എന്നിവയ്ക്കായും അതിഥികള്‍ അധികതുക ചെലവഴിക്കണമെന്നാണ് വെബസൈറ്റില്‍ നിന്ന് ലഭ്യമായ വിവരം.

ജൂലായ് മാസത്തിലായിരുന്നു രാജ്യം കണ്ട ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹച്ചടങ്ങിലൂടെ ആനന്ദും രാധികയും ദമ്പതിമാരായത്. വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും പാരീസിലേക്ക് യാത്രയായി. ഒളിമ്പിക് വേദികളിലും പ്രണയനഗരത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഇരുവരേയും കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷമാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലേക്ക് തിരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

ഗൂഡലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാം, സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു; അന്‍വറിനെതിരെ പിണറായി

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി...

പറയാത്ത കാര്യം പത്രം നൽകി, വീഴ്ച്ച പറ്റിയെന്ന് അവർ സമ്മതിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും...

Popular this week