24.1 C
Kottayam
Sunday, June 7, 2026

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും ലിവർപൂളിന് കിരീടധാരണം ; ടോട്ടനത്തെ തകർത്തത് 5-1 ന്

Must read

ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) : ആൻഫീൽഡിൽ ആരാധകരുടെ പ്രതീക്ഷകൾ സഫലം. ഉജ്ജ്വല ജയവുമായി ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീടം വീണ്ടെടുത്തു. ചാമ്പ്യൻമാരാവാൻ ഒരു സമനില മാത്രം ആവശ്യമായിരുന്ന കളിയിൽ ടോട്ടനത്തെ 5-1 സ്കോറിൽ തകർത്താണ് ചെമ്പടയുടെ തേരോട്ടം.

ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളിൽ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്സിസ് മക്കാലിസ്റ്റർ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെൽഫ് ഗോളും വഴങ്ങി.

നാലു കളികൾ അവശേഷിക്കെയാണ് ചുവപ്പൻ പടയുടെ കിരീടധാരണം. ലിവർപൂളിന് 34 കളികളിൽ 25 ജയവും ഏഴു സമനിലയും രണ്ടു തോൽവിയുമായി 82 പോയിന്റായി. രണ്ടാമതുള്ള ആഴ്സനലിന് 34 കളികളിൽ 67 പോയിന്റാണുള്ളത്.

ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 2020-ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആരാധകരില്ലാത്ത ആന്‍ഫീല്‍ഡിലായിരുന്നു അന്ന് ലിവര്‍പൂളിന്റെ കിരീടധാരണം. ഇത്തവണ സ്വന്തം ടീം കിരീടമുയര്‍ത്തുന്നതു കാണാന്‍ മൈതാനത്തിന് അകത്തും പുറത്തുമായി ആയിരങ്ങള്‍ അണിനിരന്നിരുന്നു.

- Advertisement -

28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്കോററായ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. ഇത്തവണയും പെപ് ഗാര്‍ഡിയോളയുടെ മാഞ്ചെസ്റ്റര്‍ സിറ്റിക്കായിരുന്നു സാധ്യത കല്പിക്കപ്പെട്ടിരുന്നത്. തുടരെ അഞ്ചാം തവണയും സിറ്റി ചാമ്പ്യൻമാരാവുന്നത് തടയാൻ മറ്റു ടീമുകൾക്ക് കരുത്തില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആദ്യത്തെ 13 കളികളില്‍ 11-ലും ജയിച്ച് ലിവർപൂൾ കൊടുങ്കാറ്റായപ്പോൾ സിറ്റിയും ആഴ്സനലും ചെല്‍സിയും കാഴ്ചക്കാരായി. ആഴ്‌സനലാണ് ചുവപ്പന്‍മാര്‍ക്ക് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്.

- Advertisement -

യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി എത്തിയ ആര്‍നെ സ്ലോട്ടിന്‍റെ ശൈലികളോട് താരങ്ങൾ എങ്ങനെ ഇണങ്ങിച്ചേരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ആദ്യ സീസണിൽത്തന്നെ കിരീടമുയർത്തി സ്ലോട്ട് വിമർശകർക്ക് മറുപടി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week