‘ലിപ്സ്റ്റിക്ക് ഇട്ടാല്‍ അപ്പ റൊമ്പ ക്യൂട്ടാകും’ ഐ.പി.എസുകാരന്‍ അച്ഛനെ മേക്കപ്പ് ചെയ്ത് മകള്‍; തരംഗമായി വീഡിയോ

ഐ.പി.എസ്‌കാരനായ തന്റെ അച്ഛനെ മേക്കപ്പ് ഇട്ട് അണിയിച്ചൊരുക്കുന്ന കൊച്ചുകുരുന്നിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ആള് ഒരല്‍പ്പം കണിശക്കാരനാണെങ്കിലും ഈ മകള്‍ക്ക് മുന്‍പില്‍ അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്. തമിഴ്‌നാട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഐപിഎസ് ഓഫീസര്‍ ഡോ.വിജയ്കുമാറും മകള്‍ നിലയുമൊത്തുള്ള വീഡിയോ ആണിത്.

ഡോ.വിജയ്കുമാര്‍ തന്നെയാണ് മകളുടെ വികൃതി ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘പെണ്‍മക്കള്‍ അഥവാ കുട്ടികള്‍ എല്ലാ സന്തോഷവും നല്‍കുന്നു. എന്റെ മകള്‍ നിലയ്ക്കൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ മകള്‍ നിലയുടെ മുന്നില്‍ മേക്കപ്പിനായി അനങ്ങാതെ ഇരിക്കുകയാണ്. കൈയില്‍ ലിപ്സ്റ്റിക്കുമായി നില നില്‍ക്കുന്നതും കാണാം. പിന്നീട് അവള്‍ തന്റെ അച്ഛന്റെ ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടി കൊടുക്കുകയും ചെയ്യുന്നുണ്ട്.


അച്ഛന്‍ ഒരു പാവയെപ്പോലെയാണെന്നാണ് മകള്‍ പറയുന്നത്. പിന്നെ അച്ഛനെ വീണ്ടും കൂടുതല്‍ മേക്കപ്പ് ചെയ്യുകയാണ്. അച്ഛനെ സുന്ദരനാക്കാനാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്നണ് മകള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News