ശരീരം ചെറുതായതുകൊണ്ട് മാത്രം അവഹേളിക്കുന്നു; ചിലർ അശ്ലീല സന്ദേശങ്ങൾ അയക്കുന്നു, മാന്യമായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്; സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ‘ലിറ്റിൽ കപ്പിൾ’

'മാന്യമായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്'; ശരീരം ചെറുതായതുകൊണ്ട് മാത്രം അവഹേളിക്കുന്നു; ചിലർ അശ്ലീല സന്ദേശങ്ങൾ അയക്കുന്നു; സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് 'ലിറ്റിൽ കപ്പിൾ'

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായ 'ലിറ്റിൽ കപ്പിൾ' എന്നറിയപ്പെടുന്ന അമൽ, സിത്താര ദമ്പതികൾക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം. തങ്ങളുടെ ശാരീരിക പ്രത്യേകതകളെ പരിഹസിച്ച് കൊണ്ടുള്ള ക്രൂരവും നിന്ദ്യവുമായ വാക്കുകളിലൂടെയാണ് ചിലർ ഇവരെ അധിക്ഷേപിക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞു. ഈ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

'ഞങ്ങൾക്കും ജീവിക്കണം. സമൂഹമാധ്യമങ്ങളിലെ അവഹേളനം അതിരുകടക്കുകയാണ്. ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ശരീരം ചെറുതായതുകൊണ്ട് മാത്രം ഞങ്ങളെ അവഹേളിക്കുന്നത് ശരിയല്ല. സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്,' അമലും സിത്താരയും കൂട്ടിച്ചേർത്തു. അശ്ലീല സന്ദേശങ്ങൾ വരെ അയക്കുന്നതായും ഇവർ പരാതിപ്പെട്ടു. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ദമ്പതികൾ അറിയിച്ചു.

തങ്ങളുടെ ജീവിത പങ്കാളിത്തത്തിലൂടെയും സാമൂഹിക പ്രതിബദ്ധതയിലൂടെയും ഒട്ടനവധി ആരാധകരെ നേടിയെടുത്ത ദമ്പതികളാണ് അമലും സിത്താരയും. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ ഇവർക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ ഏറെ വേദനിപ്പിക്കുന്നതായി അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News