24.9 C
Kottayam
Saturday, June 6, 2026

'ഒരു രണ്ടുപേര്‍ ലഹരി ഉപയോഗിക്കുന്നു എന്നു കരുതി മുഴുവന്‍ സിനിമാ മേഖലയെ ഒന്നാകെ അപമാനിക്കുന്നത് നീതിയല്ല; ലഹരി ഉപയോഗം തെറ്റാണ്; അത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടെങ്കില്‍ കര്‍ശനമായി എതിര്‍ക്കണം': ലിസ്റ്റിന്‍ സ്റ്റീഫന്‍

Must read

കൊച്ചി: സിനിമാ മേഖലയിലെ ചില വ്യക്തികളുടെ ലഹരി ഉപയോഗം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, മുഴുവന്‍ വ്യവസായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. ‘ഒരു രണ്ടുപേര്‍ ലഹരി ഉപയോഗിക്കുന്നു എന്നതിനാല്‍ മുഴുവന്‍ സിനിമാ മേഖലയെ ചൂണ്ടിക്കാണിക്കുന്നത് നീതിയല്ല,’ എന്നാണ് ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടത്.

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളിലെ ചോദ്യത്തിന് മറുപടിയിടെയാണ് ലിസ്റ്റിന്‍ പ്രസ്താവന നടത്തിയത്. ലഹരി ഉപയോഗം തെറ്റാണെന്നും, ഇത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടെങ്കില്‍ അതിനെ കര്‍ശനമായി എതിര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി തനിക്കീ വിഷയവുമായി നേരിട്ട് അനുഭവം ഉണ്ടായിട്ടില്ലെന്നും, വാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത് എന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍, ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ നടിയായ വിന്‍സി അലോഷ്യസ് ഉന്നയിച്ച പരാതിയില്‍ ആഭ്യന്തര സമിതി അടുത്ത തിങ്കളാഴ്ച യോഗം ചേരും. ഷൈന്‍ ടോം ചാക്കോയെയും, വിന്‍സിയെയും യോഗത്തില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

താരങ്ങളുടെയും സമിതിയുടെയും നിലപാടുകള്‍ കേട്ട ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ. സിനിമാ സെറ്റുകളിലെ പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും, അതെല്ലാം മികവിനും നിയന്ത്രണത്തിനും സഹായകരമാകുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week