28.2 C
Kottayam
Friday, June 5, 2026

സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത. എക്‌സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു. എന്നാല്‍ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍ പറയുന്നു. ബെവ്കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന.

ഏപ്രില്‍ ഒന്നു മുതല്‍ മദ്യക്കമ്പനികള്‍ എക്‌സൈസ് – ഇറക്കുമതി ഡ്യൂട്ടികള്‍ അടച്ച് പെര്‍മിറ്റ് എടുക്കണമെന്നാണ് ബെവ്‌കോ എം.ഡിയുടെ വിവാദ നിര്‍ദ്ദേശം. മദ്യവില്പനയ്ക്ക് ശേഷം ക്വട്ടേഷന്‍ തുകയ്‌ക്കൊപ്പം മുന്‍കൂര്‍ നികുതി തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികള്‍ക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശനിര്‍മ്മിത വിദേശമദ്യം, വിദേശനിര്‍മ്മിത വൈന്‍ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്‌കോയ്ക്ക് മദ്യം നല്‍കുന്നത്.

ബെവ്‌കോ ഇവരില്‍ നിന്ന് ഡിസ്പ്‌ളേ ചാര്‍ജ് ഈടാക്കാറുണ്ട്. ഡിമാന്‍ഡുള്ള ബ്രാന്‍ഡുകള്‍ക്ക് 7.75 ശതമാനമാണ് ഡിസ്പ്‌ളേ ചാര്‍ജ്. പുതിയ കമ്പനികള്‍ ഡിസ്പ്‌ളേ ചാര്‍ജിന് പുറമേ സ്റ്റോക്ക് ട്രാന്‍സ്ഫര്‍ നോട്ടായി (എസ്.ടി.എന്‍) 14 ശതമാനം തുകയും നല്‍കണം. പുതിയ കമ്പനികള്‍ ഡിസ്പ്‌ളേ, എസ്.ടി.എന്‍ ഇനങ്ങളില്‍ 21.75 ശതമാനമാണ് ബെവ്‌കോയ്ക്ക് നല്‍കുന്നത്. ആയിരം മുതല്‍ ലക്ഷം വരെ എത്ര കേയ്‌സ് വിറ്റാലും ഇതാണ് രീതി. ഇതിന് പകരമാണ് കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരം.

എല്ലാ കമ്പനികളും 10,000 കേയ്‌സ് വരെ പത്ത് ശതമാനവും അതിന് മുകളില്‍ 20 ശതമാനവും ചില ബ്രാന്‍ഡുകള്‍ക്ക് 30 ശതമാനവും കാഷ് ഡിസ്‌കൗണ്ടായി നല്‍കണം. ഇതിനൊപ്പം സ്പിരിറ്റ്, ബോട്ടില്‍, ലേബലിംഗ്, പായ്ക്കിംഗ്, ലോഡിംഗ് – അണ്‍ലോഡിംഗ് തുടങ്ങി ഉത്പാദന ചെലവുകള്‍ കണക്കാക്കുമ്പോള്‍ മിക്ക കമ്പനികള്‍ക്കും തുച്ഛമാണ് ലാഭം. ഇതാണ് വിലകൂട്ടാനിടയാക്കുന്നത്.

- Advertisement -

കാഷ് ഡിസ്‌കൗണ്ട് ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നിരിക്കെ ബെവ്‌കോ മാനദണ്ഡപ്രകാരം മദ്യം ഉത്പാദിപ്പിക്കാന്‍ കമ്പനികള്‍ക്കാവില്ല. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അസാദ്ധ്യമായിരിക്കെ കമ്പനികള്‍ക്ക് വില കൂട്ടേണ്ടിവരും. 750- 800 രൂപയ്ക്ക് വില്‍ക്കുന്ന ഫുള്‍ ബോട്ടില്‍ മദ്യത്തിന് 1050 രൂപയായി കൂടാം. ബിയറിനും വൈനിനും 50 മുതല്‍ 75 രൂപ വരെയും റം, വിസ്‌കി, ബ്രാന്‍ഡി എന്നിവയ്ക്ക് 200 മുതല്‍ 450 രൂപവരെയും വിദേശ ബ്രാന്‍ഡുകള്‍ക്ക് 350 മുതല്‍ 700 രൂപവരെയും വര്‍ദ്ധിച്ചേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week