<p>തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം വീട്ടില്‍ എത്തിച്ചുനല്‍കും. ഇതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് തയാറാക്കി. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കാണ് ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതി നല്‍കുന്നത്. ബെവ്കോയ്ക്കാണ് അപേക്ഷകന്റെ വീട്ടില്‍ എത്തിക്കാനുള്ള ചുമതല. ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുന്നത്. ഇതനുസരിച്ച് ഒരുദിവസം 420 മില്ലി മദ്യമായിരിക്കും ഒരാള്‍ക്ക് ലഭിക്കുന്നത്. എട്ടാംദിവസം മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്സൈസിനെ സമീപിക്കണം.<p>
<p>ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്സൈസ് ആദ്യം ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്കോയ്ക്ക് കൈമാറും. അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ച ശേഷം മദ്യം എത്തിക്കാനുള്ള ബാക്കി നടപടികള്‍ സ്വീകരിക്കും. അതേസമയം, മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.</p>