തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷക്കാലത്ത് മലയാളികള്‍ കുടിച്ചത് 600 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 523 കോടിയുടെ മദ്യമാണ് വിറ്റത്. ബാറുകള്‍, ബിവറേജസ്, കണ്‍സൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലെ കണക്കാണിത്.
പുതുവര്‍ഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ക്രിസ്മസിന്റെ തലേന്ന് മാത്രം 51.65 കോടിയുടെ വില്പയാണ് ബിവറേജസിന്റെ ഔട്ട്‌ലെറ്റുകളിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്.
ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്ബാശേരി ഔട്ട്‌ലെറ്റിലാണ്, 63.28 ലക്ഷം രൂപ. ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വെയര്‍ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.88 കോടിയുടെ അധിക വില്പനയാണ് നടന്നത്.