25.5 C
Kottayam
Sunday, June 7, 2026

MESSI⚽ വാന്‍ഗാലിനെതിരായ ആഘോഷം മനപൂർവ്വമായിരുന്നില്ല,മനസു തുറന്ന് മെസി

Must read

പാരീസ്: ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി മനസ് തുറന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. പ്രധാനമായും നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാലിനെതിരെ നടത്തിയ വിജയാഘോഷത്തെ കുറിച്ചാണ് മെസി സംസാരിച്ചത്. ഗോളാഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്ന് മെസി അഭിമുഖത്തില്‍ പറഞ്ഞു. ഗോള്‍ നേട്ടത്തിന് ശേഷമായിരുന്നു മെസി പതിവില്ലാത്ത രീതിയില്‍ ഗോള്‍ ആഘോഷം നടത്തിയത്. ആഘോഷം ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍, മത്സരത്തിന്റെ ആവേശത്തില്‍ സ്വാഭാവികമായി വന്ന കാര്യമാണെന്ന് മെസി സമ്മതിച്ചു. മെസിയുടെ വാക്കുകള്‍… ”മത്സരത്തിന്റെ തലേന്ന് സഹതാരങ്ങളാണ് ലൂയി വാന്‍ഗാലിന്റെ മോശം പ്രസ്താവനകളെക്കുറിച്ച് പറഞ്ഞത്. എന്റെ ആഘോഷം മത്സരത്തിനിടെ സ്വാഭാവികമായി വന്നുപോയതാണ്. എന്നാല്‍ തന്നെക്കുറിച്ച് ആരാധകരുടെ മനസില്‍ അങ്ങനെയൊരു ചിത്രമല്ല ആഗ്രഹിക്കുന്നത്.

ലോകകപ്പില്‍ സൗദിയോട് തോറ്റ ശേഷമുള്ള മെക്‌സിക്കോയ്‌ക്കെതിരായ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. ഫൈനല്‍ തലേന്ന് സമ്മര്‍ദ്ധമുണ്ടായിരുന്നില്ല. ലോകകപ്പ് ജയത്തിനായി ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന വിശ്വാസം തോന്നിയിരുന്നു.” മെസി പറഞ്ഞു.

- Advertisement -

ഇന്‍സ്റ്റഗ്രാമില്‍ താന്‍ തന്നെയാണ് പോസ്റ്റിടുന്നതെന്നും മെസി പറഞ്ഞു. ”ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഏതെങ്കിലും മാനേജരെയോ കമ്പിനേയോ ഏല്‍പ്പിച്ചിട്ടില്ല. ലോകകപ്പ് ജയത്തിന് ശേഷം വാട്‌സാപ്പില്‍ വന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ട് ദിവസം വേണ്ടിവന്നു. കുടുംബാംഗങ്ങളുടെ സന്ദേശത്തിനാണ് ആദ്യം മറുപടി നല്‍കിയത്. ഫൈനല്‍ തലേന്ന് നന്നായി ഉറങ്ങി.  താന്‍ ലോകകപ്പുമായി നില്‍ക്കുന്നത് ആളുകള്‍ കാണമെന്ന് ആഗ്രഹിച്ചിരുന്നു.” മെസി വ്യക്തമാക്കി. 

- Advertisement -

”ഇന്‍സ്റ്റഗ്രാമിലെ മെസേജുകള്‍ക്ക് താന്‍ തന്നെയാണ് മറുപടി നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ചിത്രം ആകണമെന്ന് ഒരിക്കലും ആഗ്രഹഗിച്ചിട്ടില്ല. ഡീഗോ മറഡോണ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തനിക്ക് കിരീടം നല്‍കുമായിരുന്നു.” മെസി പറഞ്ഞുനിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week