27.6 C
Kottayam
Thursday, June 4, 2026

ചുംബന രംഗങ്ങള്‍ മാത്രം ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍; ആഞ്ഞടിച്ച് ലിജോമോള്‍

Must read

കൊച്ചി: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് വന്ന നടിയാണ് ലിജോമോള്‍ ജോസ്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലും അഭിനിയിച്ചു. ലിജോ മോള്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമ ഹണീ ബീ 2.5യാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് ലിജോമോള്‍. സിവപ്പ് മഞ്ഞള്‍ പച്ചൈ ആണ് ലിജോമോളുടെ ആദ്യത്തെ തമിഴ് സിനിമ.

പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെങ്കണി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പൊന്‍മാനിലും ലിജോമോള്‍ പ്രധാനകഥാപാത്രം അവതരിപ്പിച്ചു.

- Advertisement -

- Advertisement -

കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന തമിഴ് ചിത്രത്തില്‍ ലെസ്ബിയന്‍ കഥാപാത്രത്തെ ലിജോമോള്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ആ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍ ജോസ്. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖംചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തതെന്ന് ലിജോമോള്‍ പറയുന്നു.

- Advertisement -

ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലിജോമോള്‍ പറഞ്ഞു. എല്‍ജിബിടിക്കാരുടെ ജീവിതം തുറന്നുകാണിക്കുന്ന ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു ലിജോമോള്‍ ജോസ്.

‘കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന തമിഴ് ചിത്രത്തിലെ ലെസ്ബിയന്‍ പെണ്‍കുട്ടി എന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായി. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖം ചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തത്.

ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അവരുടെ ജീവിതം തുറന്നു കാണിക്കുന്ന ആ ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നു കരുതുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week